KeralaLatest

കൊവിഡ് പ്രതിരോധ നടപടികളുടെ രീതി മാറ്റാനൊരുങ്ങി സംസ്ഥാന പൊലീസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അവലോകനയോ​ഗം ഇന്ന് രാവിലെ 11.00ന് നടക്കും. എസ് പിമാര്‍ മുതല്‍ ഉന്നത ഉദ്യോസ്ഥര്‍ വരെ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ കോവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. റെസിഡന്‍സ് അസോസിയേഷന്‍ മറ്റ് സംഘടനകള്‍ എന്നിവയുമായി സഹകരിച്ച്‌ പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

കോവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏല്‍പ്പിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും ആശയക്കുഴപ്പം തീരുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസിനൊപ്പം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സമാന്തരമായി പട്ടിക തയ്യാറാക്കുന്നത് തുടരുകയാണ്. രോ​ഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും മാറ്റി പൊലീസുകാരെ ഏല്‍പ്പിച്ചത് വന്‍ വിവാദമായിരുന്നു. തീരുമാനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. എല്ലായിടത്തും പൊലീസ് നേരിട്ട് ഇപ്പോഴും പട്ടിക തയ്യാറാകുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോള്‍ സംഘമെത്തി പട്ടിക തയ്യാറാക്കുന്നു. മറ്റ് ചിലയിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന പട്ടിക മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും പൊലീസ് ശേഖരിക്കുന്നു.

Related Articles

Back to top button