IndiaLatest

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാവും : പ്രധാമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡിനെ തുരത്താനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന തരത്തിലുള്ള പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഈ 10 സംസ്ഥാനങ്ങള്‍ക്ക് കൊവിഡിനെ തുരത്താനായെങ്കില്‍ ഇന്ത്യയ്ക്ക് വിജയിക്കാമെന്ന കാഴ്ചപ്പാട് ഉയര്‍ന്നുവന്നിരിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മോദി.

കൊവിഡ് കാരണം ഇത്തരത്തില്‍ മോദി നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്. ‘അണ്‍ലോക്ക് 3’ക്കു പിന്നാലെയാണ് ഇന്നത്തെ യോഗം ചേര്‍ന്നിരിക്കുന്നത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ സംബന്ധിച്ചത്.

Related Articles

Back to top button