IndiaKeralaLatest

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ്; കൊവിഡ് പരിശോധന ഇനിയും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് സംസ്ഥാനങ്ങള്‍ അതിജീവിക്കുന്നതെന്നും മോദി പറഞ്ഞു. രോഗവ്യാപനം മൊത്തത്തില്‍ തടയുന്നതില്‍ ഓരോ സംസ്ഥാനത്തിന്റേയും പങ്ക് നിര്‍ണായകരമാണെന്നും മോദി പറഞ്ഞു. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കുകയാണ് നമ്മുടെ ലക്ഷ്യം. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. നമ്മള്‍ കൃത്യമായ മാര്‍ഗത്തില്‍ തന്നെയാണ് എന്നാണ് ഇത് കാണിക്കുന്നത്.

കൊവിഡ് പരിശോധന ഇനിയും ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.യു.പിയിലെ ചില ജില്ലകളും ഹരിയാന, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി അതിരൂക്ഷമായിരുന്നു. അതിന് ശേഷം ചേര്‍ന്ന പ്രത്യേക റിവ്യൂ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപപ്പെടുത്തുകയും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ഫലം തന്നെ ലഭിക്കുകയും ചെയ്‌തെന്നും കാര്യക്ഷമമായ പ്രവര്‍ത്തനം തന്നെ ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.

ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം യോഗത്തില്‍ ഉണ്ടായിരുന്നത്. യോഗത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. തമിഴ്നാട്ടില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്.

Related Articles

Back to top button