IndiaKeralaLatest

നാല് മാസത്തിന് ശേഷം ശ്രീലങ്കയില്‍ സ്‌കൂളുകള്‍ തുറന്നു

“Manju”

സിന്ധുമോള്‍ ആര്‍

കൊളംബോ: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി അടച്ചുപൂട്ടിയ സ്‌കൂളുകള്‍ വീണ്ടും തുറന്ന് ശ്രീലങ്ക. നാല് മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ആദ്യ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച്‌ പകുതിയോടെ തന്നെ ദ്വീപ് രാഷ്ട്രത്തില്‍ എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഏപ്രില്‍ 30 മുതല്‍ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഭീഷണി പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ജൂലൈയില്‍ സ്‌കൂളുകള്‍ തുറന്നിരുന്നെങ്കിലും പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.

Related Articles

Back to top button