IndiaKeralaLatest

അവസാന വര്‍ഷ ബിരുദ പരീക്ഷ നടത്തുമെന്ന്​ യു.ജി.സി

“Manju”

സിന്ധുമോള്‍ ആര്‍.

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ ഭീ​ഷ​ണി​ക്കി​ട​യി​ലും അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ പ​രീ​ക്ഷ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന നി​ല​പാ​ട്​ ആ​വ​ര്‍​ത്തി​ച്ച്‌​ യു.​ജി.​സി. ഇ​തു സം​ബ​ന്ധി​ച്ച്‌​ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന ഹ​ര​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ യു.​ജി.​സി​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​​റ്റ​ര്‍ ജ​ന​റ​ല്‍ പ​രീ​ക്ഷ​ക്കു​ വേ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ങ്ങ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​രീ​ക്ഷ ന​ട​ന്നി​ല്ലെ​ങ്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഡി​ഗ്രി ഇ​ല്ലെ​ന്നും അ​താ​ണ്​ നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. പ​രീ​ക്ഷ ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​ത് അ​പ​രി​ഹാ​ര്യ​മാ​യ പി​ഴ​വാ​യി മാ​റും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വാ​രം മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നു​ള്ള ഏ​ക മാ​ര്‍​ഗം പ​രീ​ക്ഷ​യാ​ണെ​ന്നും യു.​ജി.​സി​യും കേ​ന്ദ്ര സ​ര്‍​ക്കാ​റും സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ എ​തി​ര്‍​വാ​ദ​മു​യ​ര്‍​ത്തി​രു​ന്നു. പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കേ​ണ്ടെ​ന്ന ധാ​ര​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടെ​ന്നും നേ​ര​ത്തേ ​കോ​ട​തി​യി​ല്‍ യു.​ജി.​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള യു.​ജി.​സി തീ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ഡി​ജി​റ്റ​ല്‍ വേ​ര്‍​തി​രി​വി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ഡ​ല്‍​ഹി സ​ര്‍​ക്കാ​റി​ന്​ കീ​ഴി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഓ​ണ്‍​ലൈന്‍ ക്ലാ​സ്​ ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തു​ല്യ​മാ​യി പ​​ങ്കെ​ടു​ക്കാ​നാ​കു​ന്നി​ല്ല എ​ന്ന​താ​ണ്​ യാ​ഥാ​ര്‍​ഥ്യ​മെ​ന്നും ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ വ്യ​ക്​​ത​മാ​ക്കി. കേ​സ്​ ആ​ഗ​സ്​​റ്റ്​ 14ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. സെ​പ്​​റ്റം​ബ​ര്‍ 30ന​കം അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ യു.​ജി.​സി ആ​വ​ശ്യം.

Related Articles

Back to top button