InternationalLatest

ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം

“Manju”

സിന്ധുമോൾ. ആർ

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം.തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40-നായിരുന്നു സ്ഫോടനം. ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു. ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം.നേരത്തേയും സൗദിയില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആക്രമണമുണ്ടായിട്ടുണ്ട്.

Related Articles

Back to top button