IndiaLatest

റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങാൻ ഇന്ന് മുതൽ ഐസിഎ അനുമതി വേണ്ട

“Manju”

പി.വി.എസ്

മലപ്പുറം:റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ന് മുതൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് അഥവാ ഐ സി എ യുടെ മുൻകൂർ അനുമതി ആവശ്യമില്ല. പകരം https://uaeentry.ica.gov.ae എന്ന വെബ്സൈറ്റിൽ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയാൽ മതി. അതേസമയം, 96 മണിക്കൂറിനകം നടത്തിയ പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവാണെന്ന ഫലം വേണമെന്ന നിബന്ധന തുടരും.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ഈ ഇളവ് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം വിവിധ വിമാനകമ്പനികൾക്ക് സർക്കുലർ ലഭിച്ചിരുന്നു. ഇന്ന് മുതൽ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് യാത്രതിരിക്കുന്നവർക്കും ഐ സി എ മുൻകൂർ അനുമതി ആവശ്യമില്ല. മറ്റു രാജ്യങ്ങളിൽ കഴിയുന്ന റെസിഡന്റ് വിസക്കാരെ തിരിച്ചെത്തിക്കുന്ന നടപടികളുടെ രണ്ടാംഘട്ടമായാണ് ഇപ്പോൾ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്.

സർക്കാർ അംഗീകരിച്ച ലാബിൽ നിന്ന് പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്ന ഫലം കൈവശമുണ്ടെങ്കിൽ മാത്രമേ വിമാനകമ്പനികൾ യാത്ര അനുവദിക്കൂ. യു എ ഇയിലെത്തിയാൽ രാജ്യത്തെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനും യാത്രക്കാർ സന്നദ്ധരായിരിക്കണം.

Related Articles

Back to top button