IndiaLatest

ഗല്‍വാന്‍ സംഘര്‍ഷം, കരസേന അന്വേഷണം പൂര്‍ത്തിയാക്കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഗല്‍വാനില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ജൂണ്‍ 15നു രാത്രിയുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണം കരസേന പൂര്‍ത്തിയാക്കി. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കശ്മീര്‍ ആസ്ഥാനമായുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്. രാജു, മേജര്‍ ജനറല്‍മാരായ വി.എം. ചന്ദ്രന്‍, പരംവീര്‍ സിങ് ഷെഹ്റാവത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം, ഏറ്റുമുട്ടലിലേക്കു നയിച്ച സംഭവങ്ങളും കാരണങ്ങളും വിശദമായി പരിശോധിച്ചു.

ജൂണ്‍ 15നാണ് ഗല്‍വാന്‍ താഴ്വരയിലെ പതിനാലാം പട്രോളിങ് പോയിന്റിനു സമീപം ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.

Related Articles

Back to top button