KeralaLatest

പക്ഷികൂട്ടം കൃഷി കൂട്ടായ്മയ്ക്ക് തുടക്കം

“Manju”

അജിത് ജി. പിള്ള

ആനയടി :പന്തളം എൻ. എസ്. എസ്.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മയായ പക്ഷിക്കൂട്ടം കൃഷി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനം, വിപണനം എന്നിവയാണ് ആദ്യ ലക്ഷ്യം.

കേരളത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയുന്നവർ,സംസ്ഥാനത്തിന് പുറത്തുള്ളവർ, വിദേശത്തുള്ളവർ, വീട്ടമ്മമ്മാർ, കർഷകർ എല്ലാം ഈ കൂട്ടായ്മയിൽ ഉണ്ട്.

സംസ്ഥാന സർക്കാർ ‘സുഭക്ഷ കേരള പദ്ധതി ‘യിൽ ഉൾപ്പെടുത്തിയ ഈ കൂട്ടായ്മയുടെ ആദ്യ സംരഭം ആനയടി ചിറയുടെ മനോഹരമായ തീരത്ത് രണ്ടര ഏക്കർ ഭൂമിയിൽ കൂട്ടുകാർ തന്നെ പച്ചക്കറി തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു. വരും ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കുക എന്നതാണ് പക്ഷിക്കൂട്ടത്തിന്റെ ലക്ഷ്യം.

Related Articles

Back to top button