സ്റ്റാഫ് റിപ്പോര്‍ട്ടര്‍
കുളത്തൂപ്പുഴ: ഇടതുമുന്നണി ഭരണത്തിലിരിക്കുന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ വികസനസമിതി അധ്യക്ഷ സ്ഥാനം അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അംഗങ്ങള്‍ വിട്ടുനിന്നതോടെ എതിരില്ലാതെ കോണ്‍ഗ്രസ് പ്രതിനിധിയും മൈലമൂട് വാര്‍ഡംഗവുമായ ലാലി തോമസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ലാലി വാര്‍ഡംഗം സി.പി.എമ്മിലെ അമ്പിളി അശോകനെ കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇരുപതംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച വരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം തുടരുന്നത്.
സ്ഥിരം സമിതിയിലെ അംഗങ്ങളിലൊരാള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനു ലഭ്യമായത്. സ്ഥാനനഷ്ടം നിലവിലെ ഭരണത്തിന് പ്രതിസന്ധിയൊന്നും സൃഷ്ടിക്കില്ല.