KeralaLatestThiruvananthapuram

വക്കത്തെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററിലെ ഹാളിൽ മഴവെള്ളം കയറി

“Manju”

വക്കം: വക്കത്തെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററിലെ ഹാളിൽ മഴവെള്ളം കയറി. ഹാളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ അടിയന്തരമായി മറ്റിടങ്ങളിലേയ്ക്ക് മാറ്റി.വക്കം ഗവൺമെൻ്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 50 രോഗികളെയാണ് ഹാളിൽ മഴവെള്ളം കയറിയതിനെ തുടർന്ന് മറ്റിടങ്ങളിലേയ്ക്ക് മാറ്റിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ സജീകരിച്ചിരുന്ന ഹാളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം ഇരച്ചു കയറിയത്.മഴ തുടരുന്നതിനാൽ ഹാളിൽ വെള്ളവും കയറിക്കൊണ്ടിരുന്നു. നില വഷളാകുമെന്ന് കണ്ടെതിനെ തുടർന്ന് വക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു ജില്ലാതല ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടതിന് ശേഷം രോഗികളെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നിരവധി ആoബുലൻസുകളിലായി 20 രോഗികളെ തൊട്ടടുത്ത അകത്ത് മുറി എസ്.ആർ.മെഡിക്കൽ കോളെജിലേയ്ക്കും, ബാക്കിയുള്ള 30 പേരെ തിരുവനന്തപുരത്തെ ഫസ്റ്റ് ലെവൽ സെൻ്ററിലേയ്ക്കും മാറ്റുകയായിരുന്നു. മഴവെള്ളം തീർന്ന ശേഷം ഹാൾ അണു വിമുക്തതമാക്കിക്കഴിഞ്ഞാൽ രോഗികളെ വീണ്ടും പ്രവേശിപ്പിക്കുമെന്ന് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു പറഞ്ഞു.

Related Articles

Back to top button