KeralaLatest

പെട്ടിമുടി ദുരന്തം : സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

മൂന്നാര്‍: പെട്ടിമുടി ദുരന്തം , പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് അകടത്തില്‍ പെട്ടവര്‍ക്കുള്ള പുനരധാവസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച്‌ നല്‍കുമെന്നും വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും മന്ത്രിമാരുമൊത്ത് ദുരന്തം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം അദ്ദേഹം. പറഞ്ഞു.

ഒരു പ്രദേശമാകെ ഒന്നിച്ച്‌ ഒലിച്ചുപോയ അവസ്ഥയാണ്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചുരുക്കം ചിലരാണ് ഇവിടെ അവശേഷിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനി പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button