IndiaKeralaLatest

ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഡോക്ടറിനെ കൊവിഡ് ഭീതി മൂലം ആരും സഹായിച്ചില്ലെന്ന് സഹോദരി

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ അബോധാവസ്ഥയിലായ ഡോക്ടറിനെ കൊവിഡ് ഭീതി മൂലം ആരും സഹായിച്ചില്ലെന്ന സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആലപ്പുഴ ചെറിയനാട് പിഎച്ച്‌എസിയിലെ മെഡിക്കല്‍ ഓഫീസര്‍ വി.ഐ. ഫൈസല്‍ തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദരിയും ഡോക്ടറുമായ അസീനയാണ് ആരോഗ്യപ്രവര്‍ത്തന് നേരിടേണ്ടിവന്ന ദുരവസ്ഥ ഫേസ്ബുക്കില്‍ കുറിച്ചത്.

‘പൊതുജനത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് നമ്മള്‍, കുടുംബവും ആരോഗ്യവും മറന്ന് കൊവിഡ് കാലത്ത് ജോലി ചെയ്യുന്നു. എന്നാല്‍ നിന്‍റെ അന്ത്യനിമിഷങ്ങളില്‍ ചുറ്റമുള്ള ആരും സഹായത്തിനെത്തിയില്ല’. ഡോക്ടര്‍ ഫൈസലിന്‍റെ മരണത്തില്‍ സഹോദരിയുടെ കുറിപ്പാണിത്. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് അസീന. തിങ്കളാഴ്ച വൈകീട്ടാണ് ഡോ. ഫൈസല്‍ മരിച്ചത്. ഹരിപ്പാടുള്ള വീട്ടില്‍ മകനും ഭാര്യാ മാതാവിനും ഒപ്പമായിരുന്നു താമസം.

Related Articles

Back to top button