IndiaLatest

രാജ്യ​ത്തെ നി​കു​തി പി​രി​ക്ക​ല്‍ : പുതിയ സംവിധാനം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ നി​കു​തി പി​രി​ക്ക​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് പു​തി​യ പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച​ത്. സ​ത്യ​സ​ന്ധ​രാ​യ നി​കു​തി ന​ല്‍​കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പ്ലാ​റ്റ്ഫോം. ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ പു​തി​യ ചു​വ​ടു​വ​യ്പ്പാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

“സു​താ​ര്യ​മാ​യ നി​കു​തി സ​മ​ര്‍​പ്പ​ണം-​സ​ത്യ​സ​ന്ധ​ര്‍​ക്ക് ആ​ദ​രം’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ഫേ​സ്‌​ലെ​സ് അ​പ്പീ​ല്‍, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ര്‍​ട്ട​ര്‍ തു​ട​ങ്ങി​യ​വ പ്ലാ​റ്റ്ഫോ​മി​ലു​ണ്ട്. ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ര്‍​ട്ട​ര്‍ എ​ന്നി​വ ഇ​ന്ന് നി​ല​വി​ല്‍ വ​രും. ഫേ​സ്‌​ലെ​സ് അ​പ്പീ​ല്‍ സേ​വ​നം സെ​പ്റ്റം​ബ​ര്‍ 25ന് ​നി​ല​വി​ല്‍ വ​രു​മെ​ന്നും മോ​ദി അ​റി​യി​ച്ചു

Related Articles

Back to top button