ErnakulamKeralaLatest

ഡോ. ആശ കിഷോര്‍ ശ്രീചിത്ര ഡയറക്ടര്‍ സ്ഥാനം തുടരും

“Manju”

ശ്രീജ.എസ്

കൊച്ചി: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ഡയറക്ടറായി ഡോ.ആശാ കിഷോറിന് തുടരാം. കാലാവധി നീട്ടിയത് സ്റ്റേചെയ്തുളള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സി എ ടി) വിധി ഹൈക്കോടതി റദ്ദ് ചെയ്തു. ഇതോടെ 2025 വരെ ആശാകിഷോറിന് ശ്രീചിത്ര ഡയറക്ടര്‍ ആയി തുടരാനാവും. അവധി റദ്ദാക്കി ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ആശ കിഷോര്‍ വ്യക്തമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയാണ് ഡോ.ആശാ കിഷോറിനെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ നേരത്തേ അനുവദിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രൈബ്യൂണല്‍ തീരുമാനം സ്റ്റേ ചെയ്തത്.

Related Articles

Back to top button