KannurKeralaLatestSports

വോളിബാൾ കോർട്ടുകൾ നിശ്ചലമാകുമ്പോൾ

“Manju”
വോളിബാൾ

അനൂപ് എം സി

കൈപന്ത് കളിയെ സ്വന്തം അഹങ്കാരമായി കൊണ്ടു നടന്നിരുന്നവരുടെ നാട്. പൈയ്യനൂര്‍ പോരാവൂര്,‍ കൂത്തുപറമ്പ്, മത്രേരി, വെളളച്ചാല്‍, മട്ടനൂര്‍ മാധമംഗലം, തുടങ്ങയവിടങ്ങളിലെ ഗ്രാമീണ സായാഹ്നങ്ങളെ സജീവമാക്കിയത് വോളീബോള്‍ കോര്‍ട്ടുകളായിരുന്നു. എന്നാല്‍ കോവിഡ് 19ന്റെ വരവോടെ ആ വസന്തം കെട്ട് പോയി. ഇവിടങ്ങളിലെ കാട് കയറിയ കോര്‍ട്ടുകളില്‍ ‍ സ്മാരകമെന്നൊണം നെറ്റ് കെട്ടാന്‍ സ്ഥാപിച്ച തൂണുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരിടത്തും ഇന്ന് കളികളില്ല. പരിശീലനക്യാമ്പൊ, ജില്ലാ സെലക്ഷന്‍ ക്യാമ്പൊ നടന്നിട്ടില്ല.വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
സ്മാഷുകള്‍ ഇടിമുഴക്കം തീര്‍ത്ത വോളീബോൾ കോര്‍ട്ടുകള്‍ ഇന്ന് നിശ്ചലം. ആരവങ്ങളും ആവേശങ്ങളും വിട്ടൊഴിഞ്ഞ കളിസ്ഥലങ്ങള്‍ പുല്ലുും കുറ്റിച്ചെടികളും കയ്യേറി. വോളീബോളിനെ നെഞ്ചിലേറ്റിയ ജിമ്മീ ജോര്‍ജിന്റെ നാട്ടില്‍ പന്തടികളുടെ ശബ്ദം കേട്ടിട്ട് മാസം അഞ്ച് കഴിഞ്ഞു.

ഒട്ടേറേ മികവുറ്റ താരങ്ങളുടെ ഈറ്റില്ലമായ ജില്ലയ്ക്ക് അകത്തും പുറത്തും ടാക്സ് മത്രേരി, പ്രസാദ് വെള്ളച്ചാല്‍ യുവതാര പട്ടങ്ങള്‍, ഫൈറ്റേഴ്സ് പാണപുഴ തുടങ്ങിയ ക്ലബുകളുടെ കോച്ചിംഗ് ക്യാമ്പുകളും ടൂര്‍ണ്ണമെന്റുകളുമായിരുന്നു നാട്ടുമ്പുറങ്ങളുടെ കളിക്കാരുടെ ആശ്രയം. കോവിഡില്‍ അവയും ലോക്കായി. പീപിള്‍സ് വേങ്ങാട് സംഘടിപ്പിച്ച സി. ഭാസ്കരന്‍ സ്മാരക ദക്ഷിണേന്ത്യന്‍ വോളിയാണ് അവസാനമായി ജില്ലയില്‍ നടന്ന ടൂര്‍ണ്ണമെന്റ്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ടീമുകള്‍ പങ്കെടുക്കാറുളള കൂത്തുപറമ്പിലെ കെ വി സുധീഷ് വോളീ, പൂതാടി ബ്രദേഴ്സ് വേളീ , സഹൃദയ കാപ്പുമ്മ സംഘടിപ്പിക്കുന്ന മത്സരവും ഇത്തവണ ഉണ്ടായില്ല. നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത കണ്ണൂര്‍ സ്പോട്സ് ഡിവിഷന്റെ തലശ്ശേരി സായികളുടെയും കോര്‍ട്ടുകള്‍ നിശ്ചലമാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ കളിക്കാരുടെയും കളിപ്രേമികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. ഇനിെയെന്ന് കളിക്കളത്തില്‍ ഇറങ്ങാന്‍ ആകുമെന്ന ചിന്തയില്‍ .

 

Related Articles

Back to top button