KeralaLatestThiruvananthapuram

മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റ് മണക്കാട് മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു.

“Manju”

എസ് സേതുനാഥ്

നഗരത്തിലെ ജൈവമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി നഗരസഭ സജ്ജമാക്കിയ മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റ് മണക്കാട് മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു.

ഓല മടൽ,ചെറിയ വൃക്ഷശിഖരങ്ങൾ, വാഴ, വാഴയില തുടങ്ങിയ ജൈവ വിഘടനത്തിന് കൂടുതൽ സമയമെടുക്കുന്ന ജൈവ മാലിന്യങ്ങൾ വളരെ വേഗത്തിൽ സംസ്കരിക്കുന്നതിനായാണ് മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റ് നഗരസഭ സജ്ജമാക്കിയിട്ടുള്ളത്.

നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും കൂടി കിടക്കുന്ന ജൈവവിഘടനത്തിന് കൂടുതൽ സമയമെടുക്കുന്ന ജൈവമാലിന്യങ്ങൾ ഇനി മുതൽ മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റിലൂടെ ഷ്രെഡ്ഡ്‌ ചെയ്ത് അളവ് കുറച്ച് വേഗത്തിൽ സംസ്കരിച്ചെടുക്കാനാവും.

നഗരസഭ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ ചിലവഴിച്ചാണ്‌ പൊതുമേഖലാ സ്ഥാപനമായ റെഡ്കോയിൽ നിന്ന് മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റ് നഗരസഭ വാങ്ങിയിട്ടുള്ളത്.

പ്രത്യേക കലണ്ടർ തയ്യാറാക്കി നഗരസഭയുടെ 25 ഹെൽത്ത് സർക്കിളുകളിലും നിശ്ചിത ദിവസങ്ങളിൽ മൊബൈൽ ഷ്രെഡ്ഡിങ്ങ് യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നതാണ്.

Related Articles

Back to top button