KeralaLatest

ന​ഴ്സിം​ഗ് സീ​റ്റ് 20% വ​ര്‍​ധി​പ്പി​ക്ക​ണം: ഉ​മ്മ​ന്‍ ചാ​ണ്ടി

“Manju”

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ ​​​പ​​​ഠ​​​ന​​​ത്തി​​​നു നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റി​​​ന്റെ പ​​​തി​​​നൊ​​​ന്നു മ​​​ട​​​ങ്ങ് അ​​​പേ​​​ക്ഷ​​​ക​​​ള്‍ വ​​​ന്നി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 20 ശ​​​ത​​​മാ​​​നം ന​​​ഴ്സിം​​​ഗ് സീ​​​റ്റ് കൂ​​​ട്ട​​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ന്‍​​​മു​​​ഖ്യ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു​​​ന​​​ല്കി. നഴ്‌സിംഗ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നല്ലൊരു ശതമാനം കുട്ടികള്‍ കേരളത്തിനു പുറത്തു പോയി പഠിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കൊവിഡ് മഹാമാരിമൂലം കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് ഇത്തവണ 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയില്‍ നഴ്‌സിംഗ് സീറ്റുകളുടെ എണ്ണവും സര്‍ക്കാരിനു കൂട്ടാവുന്നതേയുള്ളു. ഇതിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് അറിയുന്നു. 127 സ്വാശ്രയ കോളജുകളും ആറ് സര്‍ക്കാര്‍ കോളജുകളുമാണ് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാരിനാണ്.

Related Articles

Back to top button