InternationalLatest

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച്‌ യുഎഇ

“Manju”

ശ്രീജ.എസ്

ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്.
യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോര്‍ക്കാന്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുന്നത് ഗള്‍ഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും.

Related Articles

Back to top button