ErnakulamKeralaLatest

സ്വന്തം മകന് മരുന്നുവാങ്ങാൻ വച്ച പണം സഹായമായി നൽകിയ ഓട്ടോ ഡ്രൈവറുടെ മകന്റെ ചികിത്സ ഏറ്റെടുത്ത് മേജർ രവി

“Manju”

ആലുവയിൽ മൂന്ന് വയസ്സുള്ള കുഞ്ഞ് നാണയം വിഴുങ്ങി ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ചപ്പോൾ മകന്റെ ചികിത്സയ്ക്കായി കരുതി വച്ച പണം നൽകിയ ഓട്ടോ ഡ്രൈവർക്ക് സഹായവുമായി മേജർ രവി. മകന്റെ ചികിത്സ പൂർണമായും മേജർ രവി ഏറ്റെടുക്കും.

നട്ടെല്ലിന് ഗുരുതുരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പൈസയാണ് കുഞ്ഞിന്റെ കുടുംബത്തിന് ഡ്രൈവർ നൽകിയത്. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാൻഡിൽ എത്തി സാമ്പത്തിക സഹായവും മേജർ രവി കൈമാറി.

ബാബുവിന്റെ മനസ്സാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് അദ്ദേഹത്തെ കാണാൻ തീരുമാനിച്ചതെന്നും മേജർ രവി പറഞ്ഞു.

Related Articles

Back to top button