KeralaLatestThiruvananthapuram

മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് പിടിയിലായി

“Manju”

പാലോട് :ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായ പ്രതി റിമാന്റിൽ. പാലോട്‌ ചിപ്പൻചിറ കരിമൺകോട് സ്വദേശി ധനേഷ് ഗോപി(38)യാണ് ബുധനാഴ്‌ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയത്. പിടിയിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീനുമുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോയിൽനിന്ന്‌ പണം അപഹരിക്കുന്നതിനിടെ പിടിയിലായത്. ആശുപത്രി വളപ്പിൽ വാഹനങ്ങളിലെ ഡാഷ് ബോക്സ് കുത്തിത്തുറന്ന്‌ പതിവായി മോഷണം നടത്തിവരുകയായിരുന്നു. വിവിധ മോഷണങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ നേരത്തേ പൊലീസിന് കെെമാറിയിരുന്നു. എല്ലാ മോഷണങ്ങൾക്കു പിന്നിലും ഇയാളാണെന്ന്‌ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്‌. സെക്യൂരിറ്റി ജീവനക്കാരൻ എസ് ഷമീർ, ആംബുലൻസ് ഡ്രെെവർ എ അനീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പാലോട് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button