IndiaKeralaLatestUncategorized

കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച്‌ അനന്യ

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഫാന്‍ പേജില്‍ പങ്കു വെച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും നിറമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചിരിയോടെ ഇരിക്കുന്ന ചിത്രത്തില്‍ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുന്നത് കാണാം. ഫാന്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാര്‍ത്തിക് ആര്യനൊപ്പം പതി, പത്നി ഓര്‍ വോയിലാണ് അവസാനമായി അനന്യ പാണ്ഡെ പ്രത്യക്ഷപ്പെട്ടത്. 1978ല്‍ അതേ പേരില്‍ നിര്‍മിച്ച റൊമാന്റിക് കോമഡി ചിത്രത്തിന്റെ റീമേക്കാണ് അത്. മുദസ്സര്‍ അസീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഭൂമി പെദ്‌നേക്കര്‍, അപര്‍ശക്തി ഖുറാന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ ആറിന് ചിത്രം തിയറ്ററുകളില്‍ എത്തും.

Related Articles

Back to top button