KeralaLatest

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം പത്ത് മിനിറ്റ് മാത്രം ; മുഖ്യമന്ത്രിയുടെ പരേഡ് പരിശോധന ഇല്ല

“Manju”

ശ്രീജ. എസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘാേഷം പത്തുമിനിട്ട് മാത്രമാക്കി വെട്ടിച്ചുരുക്കി. മുഖ്യമന്ത്രി അഞ്ചു മിനിറ്റ് മാത്രമേ പ്രസം​ഗിക്കൂ. മാര്‍ച്ച്‌ പാസ്റ്റും, ഗാര്‍ഡ് ഒഫ് ഓണര്‍ പരിശോധനയുമുണ്ടാവില്ല. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കല്‍ മാത്രമേ ഉണ്ടാവൂ. തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ചടങ്ങില്‍ പ്രവേശനം ഇല്ല. കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ സ്റ്റേഡിയത്തിലേക്കുളള പ്രവേശനം അനുവദിക്കൂ.

സ്റ്റേഡിയത്തിനുളളില്‍ സാമൂഹ്യ അകലവും കൃത്യമായി പാലിക്കണം. സ്വാതന്ത്ര്യദിനാഘാേഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പരിശോധന ഇന്ന് നടന്നു. ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുളളവ സ്റ്റേഡിയത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധന നടത്തി. എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button