IndiaInternationalLatest

അവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേന ബെയ്‌റൂട്ടിലേക്ക് യാത്ര തിരിച്ചു.

“Manju”

ശ്രീജ. എസ്

ലബനന്‍: സ്‌ഫോടനമുണ്ടായ ലബനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യ. അവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേന ബെയ്‌റൂട്ടിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.’ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടന ദുരന്തത്തില്‍ ഇന്ത്യ ലെബനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. 58 എംടി അവശ്യ വസ്തുക്കളും അത്യാവശ്യ മരുന്നുകളും ഭക്ഷണവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഐഎഎഫ് സി17 വിമാനം ബെയ്‌റൂട്ടിലേക്ക് യാത്ര തിരിച്ചു’. ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഓഗസ്റ്റ് 4നാണ് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. തുറമുഖ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 158 പേരാണ് കൊല്ലപ്പെട്ടത്. 6,000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞത് ഏകദേശം 1 ബില്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സ്‌ഫോടനം നടന്ന മേഖലയില്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചുവെച്ചിരുന്ന ഗോഡൗണും പൂര്‍ണമായി തകര്‍ന്നിരുന്നു. 2,750 മെട്രിക് ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button