InternationalLatest

ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രലിയന്‍ താരം

“Manju”

ഓസ്ട്രേലിയയ്‍ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പൂർണമായും പരാജയപ്പെട്ട ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കണമെന്ന ആവശ്യവുമായി എല്ലാവരും രംഗത്തെത്തുമ്പോൾ, താരത്തിന് പിന്തുണയുമായി ഒരു മുൻ താരം രംഗത്ത്. ഓസ്ട്രേലിയയുടെ മുൻ താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് പരിശീലകനുമായ മൈക്കൽ ഹസ്സിയാണ് ഷായ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഒന്നാം ടെസ്റ്റിലെ പരാജയത്തിന്റെ പേരിൽ യുവതാരത്തെ പുറത്താക്കരുതെന്ന് മൈക്കൽ ഹസ്സി ആവശ്യപ്പെട്ടു. പൃഥ്വി ഷായുടെ ബാറ്റിങ് ശൈലിക്ക് യോജിച്ച പിച്ചാണ് മെൽബണിലേതെന്നും ഹസ്സി ചൂണ്ടിക്കാട്ടി. ‘പൃഥ്വി ഷായിൽ സിലക്ടർമാർ വിശ്വാസമർപ്പിക്കേണ്ട സമയമാണിത്. ഒന്നാം ടെസ്റ്റിൽ അദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയിൽ റൺസ് കണ്ടെത്താനായില്ല എന്നത് സത്യമാണ്. പക്ഷേ, ഒരേയൊരു ടെസ്റ്റിൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. ബാറ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ളൊരു പിച്ചിൽ അതിലും ബുദ്ധിമുട്ടേറിയൊരു ബോളിങ് നിരയ്‌ക്കെതിരെ ആയിരുന്നു ആ പരാജയമെന്നത് മറക്കരുത്’  ഹസ്സി പറഞ്ഞു.

Related Articles

Back to top button