ErnakulamKeralaLatestVideos

തങ്കകൊലുസുകളുടെ മരം നടീൽ വീഡിയോ പോസ്റ്റ്‌ ചെയ്ത് ലാലേട്ടൻ

“Manju”
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിന്റെ പ്രിയനടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ ഉമ്മിണിതങ്കയെന്നും ഉമ്മുകുൽസുവെന്നും വിളിപ്പേരുള്ള കുഞ്ഞു മക്കളെ തയ്യില്‍ വീട് മാത്രമല്ല, സോഷ്യല്‍ മീഡിയയും കൊഞ്ചിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ അവരുടെ പുതിയ വീഡിയോയും തരംഗമാകുന്നു. മലയാളത്തിലെ മഹാനടൻ സാക്ഷാൽ മോഹൻലാൽ തന്നെയാണ് ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/SanthigiriNews/posts/1664878367009284

കുഞ്ഞ് ഒന്ന് വീണപ്പോൾ അയ്യോ എന്ന് കരയാതെ അവളെ സ്വയം എഴുന്നേൽക്കാൻ പഠിപ്പിച്ച അമ്മ. മണ്ണിനെ അറിയാത്തവൻ മനുഷ്യനല്ല എന്ന് എവിടെയോ വായിച്ചത് പോലെ ചരവും കുമ്മായവും എല്ല്പൊടിയും ആട്ടിൻ കാഷ്ടവും ഉളള വളത്തിൽ കയ്യിട്ടപ്പോൾ അവർ പഠിച്ചത് മണ്ണിനെ അറിയാനും പ്രകൃതിയെ അറിയാനുമാണ്. ഇതൊക്കെ എന്താണ് എന്ന് നടുവാൻ വച്ചിരിക്കുന്ന മരതൈകളെ കാണിച്ചു ചോദിച്ചപ്പോൾ കിളികളുടെ കൂട് ആണ് ,അവയുടെ ഭക്ഷണം ആണ് എന്ന് പറയാൻ പഠിച്ചതും ആ അച്ഛന്റെയും അമ്മയുടെയും സംസ്കാരത്തെ ചൂണ്ടി കാട്ടുന്നു. നല്ല മനുഷ്യരായി ഈ മക്കൾ വളരെട്ടെയെന്നും, കുഞ്ഞുങ്ങൾ
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ എന്നും വീഡിയോ പങ്ക് വച്ചു കൊണ്ട് ലാലേട്ടൻ ഫേസ്ബുക്കിൽ എഴുതി.

Related Articles

Back to top button