InternationalLatestMotivationകൂടെ

മെഴ്സിഡസ് ബെൻസ്‌ എസ്‌യുവി യിൽ കൂടുണ്ടാക്കിയ പക്ഷികൾ: കാർ ഉപയോഗിക്കാതെ ദുബായ് കിരീടാവകാശിയും

“Manju”

നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തുക്കളിലോ ഒരു പക്ഷി കൂടുണ്ടാക്കിയാൽ അതിനെ ശല്യപ്പെടുത്തരുത്. ലോകത്തിലെ തന്നെ ഒരു അലിഖിത നിയമമാണ് അത്. ഇപ്പോഴിതാ ഈ നിയമം പാലിച്ച് ദുബായ് കിരീടാവകാശിയും.

മാതാപിതാക്കളാകാൻ കാത്തിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ കാർ ഉപയോഗിക്കുന്നത് തന്നെ നിർത്തിവെച്ചു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദൻ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകമെങ്ങുമുള്ള ആളുകൾ കിരീടാവകാശിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ്.

അദ്ദേഹത്തിന്റെ മെഴ്സിഡസ് എസ് യുവിയുടെ വിൻഡ് ഷീൽഡിലാണ് പക്ഷികൾ കൂടു കൂട്ടിയത്. എന്നാൽ, പക്ഷികളെ ശല്യപ്പെടുത്താതെ ഇരിക്കാൻ കാർ ഉപയോഗിക്കുന്നത് തന്നെ അദ്ദേഹം നിർത്തി.

Related Articles

Back to top button