KeralaLatest

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറയുന്നു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നത്.

‘മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും, ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും, സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും, പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും, സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും, മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും, പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാം’ എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button