KeralaLatest

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണം ശക്തമാക്കും;കടകംപള്ളി സുരേന്ദ്രൻ

“Manju”

തിരുവനന്തപുരം :ഓണക്കാലത്ത് കച്ചവടസ്ഥാപനങ്ങളിലുണ്ടാകാൻ ഇടയുള്ള തിരക്ക് കുറയ്ക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ചെയ്തുവരുന്നുണ്ട്. കോവിഡ് പരിശോധനയ്ക്കാവശ്യമായ ആന്റിജൻ കിറ്റുകൾക്കളുടെ ലഭ്യത ജില്ലയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങളും കൂടുതലായി ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളും യോഗത്തിൽ ചർച്ചചെയ്തു.

ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, റൂറൽ എസ്.പി ബി. അശോകൻ, ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ കെ. എസ്. ഷിനു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button