IndiaKeralaLatestUncategorized

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: കൊവിഡ് ബാധിച്ച്‌ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍. എസ് പി ബിയുടെ ആരോഗ്യനില രാവിലെ ഗുരുതരമായിരുന്നുവെങ്കിലും വൈകീട്ടോടെ വളരെയേറെ മെച്ചപ്പെട്ടതായി മകന്‍ എസ് പി ചരണും സഹോദരി എസ് പി വസന്തയും അറിയിച്ചു. ഡോക്ടര്‍മാരുടെ ചികില്‍സയ്ക്കുശേഷം പിതാവിന്റെ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ട്. അതിനാല്‍, ഉത്കണ്ഠയ്ക്ക് കാരണമില്ലെന്നും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും ചരണ്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന്റെ ഇച്ഛാശക്തി വളരെ വലുതാണ്. അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുള്ളതിനാല്‍ അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊര്‍ജസ്വലമായും വീട്ടിലേക്ക് മടങ്ങുമെന്നും സഹോദരി വസന്ത കൂട്ടിച്ചേര്‍ത്തു. ഈ മാസം അഞ്ചിനാണ് ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ എസ് പി ബിയെ പ്രവേശിപ്പിച്ചത്.

Related Articles

Back to top button