IndiaLatest

വീരമൃത്യുവരിച്ച ജവാന്റെ ഭൗതികദേഹം ഇന്ന് പാലക്കാടെത്തിക്കും

“Manju”

പാലക്കാട്: കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ടോടെയാകും ഭൗതികദേഹം പാലക്കാട്ടെ ധോണിയിലുള്ള വീട്ടിലേക്ക് എത്തിക്കുക. ഇന്നലെയാണ് ഏറ്റുമുട്ടലില്‍ ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീരമൃത്യുവരിച്ചത്.

അദ്ദേഹത്തിന്റെ ഭൗതിക ദേഹം വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ എത്തിക്കും. അവിടെ നിന്നും ഏഴരയോടെയാകും മൃതദേഹം റെയില്‍വേ കോളനയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിക്കുക. പൊതുദര്‍ശനത്തിന് ശേഷം നാളെയോടെയാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം. ഇന്നലെ വൈകീട്ടോടെയായിരുന്നു സുഖ്മ ജില്ലയില്‍ അദ്ദേഹത്തിന്റെ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണ വിവരം അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്.

2007 ലാണ് മുഹമ്മദ് ഹക്കീം സിആര്‍പിഎഫില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം സുക്ക്മയില്‍ എത്തിയത്. അടുത്തിടെയായിരുന്നു കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പ് ആരംഭിച്ചത്. അതേസമയം മുഹമ്മദ് ഹക്കീമിന് യുവമോര്‍ച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

Related Articles

Back to top button