KannurKeralaLatestMalappuramThiruvananthapuramThrissur

ശാന്തിഗിരി ആശ്രമം വയനാട് ഏരിയ സീനിയർ കൺവീനർ ശ്രീ. ശിവരാമൻ ഓർമ്മയായി

“Manju”

സുൽത്താൻ ബത്തേരി: ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ആർട്ട്സ് & കൾച്ചർ സീനിയർ കൺവീനർ ശിവരാമൻ (69 വയസ്) നിര്യാതനായി. രാവിലെ 11.30 ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കരൾ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.. സൗമ്യമായ പെരുമാറ്റവും, വിട്ടുവീഴ്ചയില്ലാത്ത അർപ്പണ മനോഭാവവും ഗുരുഭക്തിയും കാത്ത് സൂക്ഷിച്ച അദ്ദേഹത്തിന്റെ നിര്യാണം വയനാട്ടിലെ വിശ്വാസി സമൂഹത്തിന് വേദനയായി. ഏറെ വർഷങ്ങളായി സുൽത്താൻ ബത്തേരിയിൽ ശിവറാം സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവന്നിരുന്ന അദ്ദേഹം ഈ മേഖലയിൽ അനേകം ശിഷ്യരെ ഉണ്ടാക്കുകയുണ്ടായി.

സൌമിനിയാണ് ഭാര്യ മകൻ വിഷ്ണു മരുമകൾ ഹരിപ്രിയ എന്നിവർ ബാംഗ്ലൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു മകൾ Dr. ഉത്തര ശിവരാമൻ, മരുമകൻ വിനിൽ എന്നിവർ തിരുവനന്തപുരത്ത് താമസിക്കുന്നു.

പുരുഷോത്തമന്‍ ബത്തേരി

Phone: 8075827684

Related Articles

Back to top button