IndiaLatest

സ്വാതന്ത്ര്യദിനത്തില്‍ ആശംസയറിയിച്ച്‌ താരങ്ങളും, വന്ദേ മാതരം ആലപിച്ച് മോഹന്‍ലാലും

“Manju”

ശ്രീജ.എസ്

ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്നലെ ആശംസകളുമായി താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇന്നലെ രാവിലെ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി ആശംസയറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ ‘വന്ദേ മാതരം’ എന്ന മ്യൂസിക്ക് വിഡിയോ പോസ്റ്റ് ചെയ്ത് ആഘോഷത്തില്‍ പങ്കാളിയായി.

മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, മംമ്ത മോഹന്‍ദാസ്, പാര്‍വതി തുടങ്ങി ഒട്ടുമിക്ക താരങ്ങളും സ്വാതന്ത്ര്യദിന ആശംസകളുമായി രംഗത്തെത്തി. എസ് പി ബി, ഹരിഹരന്‍, സോനു നിഗം, ശ്രേയ ഘോഷാല്‍ എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ വന്ദേ മാതരം ആലപിച്ചത്.

Related Articles

Back to top button