AlappuzhaKeralaLatest

ചെട്ടികുളങ്ങരയി​ൽ ഇന്ന് നിയുക്തമേൽശാന്തിയെ അവരോധിക്കും

“Manju”

അനൂപ്

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നിയുക്തമേൽശാന്തി പെരുമ്പാവൂർ കീഴില്ലം കവുങ്ങംപള്ളി ഇല്ലത്ത് കെ.എസ് വിജയൻ നമ്പൂതിരിയുടെ അവരോധന ചടങ്ങ് ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെയും ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളുടെയും കരനാഥന്മാരുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലശം പൂജിച്ച്‌ മേല്‍ശാന്തിയെ അഭിഷേകം ചെയ്യും. തുടർന്ന് തന്ത്രി മേൽശാന്തിയെ ശ്രീകോവിലിലേക്ക് കൂട്ടികൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും. ഇന്ന് മുതൽ ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന പുറപ്പെടാ മേല്‍ശാന്തി പൂജാക്രിയകൾ ഹൃദസ്ഥമാക്കിയ ശേഷം സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിക്ക് പൂജകൾ ചെയ്‌തു തുടങ്ങും.

 

Related Articles

Back to top button