KannurKeralaLatest

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മുഖത്ത് കുത്തി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഇടുക്കി : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപരുക്കേല്പിച്ചു. കട്ടപ്പന നഗരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 29 കാരിയായ യുവതിയ്ക്കാണ് കുത്തേറ്റത്. ചക്കുപള്ളം സ്വദേശി അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് ഈ സംഭവത്തില്‍ അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകിട്ട് ബസ്റ്റാന്റില്‍ വച്ചാണ് സംഭവം നടന്നത്. വൈകുന്നേരം 4.30 ന് ബസ്റ്റാന്റില്‍വെച്ച് ഇരുവരും തമ്മില്‍ സംസാരമുണ്ടാവുകയും വാക്കുതര്‍ക്കത്തിലെത്തുകയുമായിരുന്നു. പ്രതി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്തു കുത്തുകയായിരുന്നു. കണ്‍പുരികത്തിലും സമീപവുമായി മൂന്ന് കുത്തേറ്റ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രണയം നിരസിച്ചതാണ് കാരണമായി പറയുന്നത്.

Related Articles

Back to top button