IndiaLatest

ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍

“Manju”

ശ്രീജ.എസ്

ഹൈദരാബാദ് : ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

നിഷികാന്ത് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും മരണവാര്‍ത്ത ശരിയല്ലെന്നും നടന് റിതീഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. നിഷികാന്ത് അന്തരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും റിതീഷ് ദേശ്മുഖ് ഇക്കാര്യം നേരത്തെ തള്ളിയിരുന്നു.

2005-ല്‍ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്.
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്, ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാന്‍ തുടങ്ങിയവയാണു നിഷികാന്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Related Articles

Back to top button