KeralaLatestThiruvananthapuram

പൂ​ജ​പ്പു​ര​ ​സെ​ന്‍​ട്ര​ല്‍​ ​ജ​യി​ലി​ല്‍​ ​കൊ​വി​ഡ് ഇന്ന് സ്ഥിരീകരിച്ചത് ​114 പേര്‍ക്ക്, രോഗം ബാധിച്ചവരുടെ എണ്ണം 477

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കടുത്ത ആശങ്ക ഉയര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 തടവുകാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 477 ആയി. ഇന്ന് 363പേരിലാണ് പരിശോധന നടത്തിയത്.

ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ​യാ​ണ് ​ഇ​ത്ര​യും​ ​പേ​ര്‍​ക്ക് ​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ ​രോ​ഗ​മു​ണ്ടാ​യ​ത് എന്നാണ് റിപ്പോര്‍ട്ട്.​ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സ്ഥിരീകരിച്ചവരെ ജയിലിലെ ആഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെ​ന്‍​ട്ര​ല്‍​ ​ജ​യി​ലി​ല്‍​ ​ആ​ദ്യ​മാ​യി​ ​രോ​ഗം​ ​സ്ഥീ​ക​രി​ച്ച​ ​കി​ളി​മാ​നൂ​ര്‍​ ​പു​ലി​പ്പ​ളളി​ക്കോ​ണം​ ​ഉ​ഴു​ന്നു​വി​ള​ ​വീ​ട്ടി​ല്‍​ ​മ​ണി​ക​ണ്ഠ​ന്‍ കഴിഞ്ഞദിവസം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Related Articles

Back to top button