KeralaLatestThiruvananthapuram

വലിയമല വാർഡിൽ സപ്ലൈകോ മാവേലി സ്റ്റോർ

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ പുതുതായി ആരംഭിച്ച മാവേലിസ്റ്റോർ സി ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി. വലിയമല വാർഡിൽ കാഞ്ഞിരംപാറ കരിങ്കുയിൽ നഗരസഭ നിർമിച്ച മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രവർത്തനമാരംഭിച്ചത്. നഗരസഭാ വൈസ് ചെയർമാൻ ലേഖ വിക്രമൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരിഹരൻ പഞ്ചായത്ത് പ്രസിഡണ്ട് കെ പി റഹീം എന്നിവർ പങ്കെടുത്തു. നിത്യോപയോഗ സാധനങ്ങൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകും

Related Articles

Back to top button