KeralaLatestMalappuram

മലപ്പുറത്ത്കോവിഡ് വ്യാപനം രൂക്ഷം: ലോക് ഡൗണിന് പകരം ബദൽ മാർഗ്ഗത്തിന് നിർദ്ദേശം.

“Manju”

ഷൈലേഷ്കുമാർ.കൻമനം

മലപ്പുറം: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിൽ സമ്പൂർണ്ണ ലോക് ഡൗണിനു പകരം കർശന നിയന്ത്രണങ്ങളാകാമെന്ന് സർവ്വകക്ഷിയോഗത്തിൽ ധാരണ. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ രോഗവ്യാപനം തടയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
രോഗികൾ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ഈ സാഹചര്യത്തിൽ കൊവിഡ് ലക്ഷണങ്ങളുള്ള പോസിറ്റീവ് അല്ലാത്തവരെ വീടുകളിൽ പോയി ചികിത്സിക്കുന്ന രീതിയുടെ സാധ്യത സൂക്ഷ്മമായി പരി ശോധിക്കാൻ യോഗം മെഡിയ്ക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.
രോഗബാധിത മേഖലകളിൽ കർശന നിയന്ത്രണം വേണമെന്ന അഭിപ്രായത്തിൽ വിദഗ്ദാഭിപ്രായം കണക്കിലെടുക്ക് ജില്ല ഭരണകൂടത്തിന് തീരുമാനമെടുക്കാം. കൊവിഡ് പരിശോധന ഫലം പെട്ടെന്ന് ലഭ്യമാകാനും കൊവിഡ് ആശുപത്രികളിൽ സിഫ് എൽ ടി സി കളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും, കൂടുതൽ ചികിത്സാ കേന്ദ്രങ്ങളൊരുക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി.
ഓണത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ വിപണിയേയും കൊവിഡ് കാര്യമായി ബാധിക്കും. പതിവുപോലെയുള്ള ഓണച്ചന്തകൾ ഉണ്ടാവില്ല. എന്നാൽ കർഷകർക്ക് സ്വന്തം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ജനപ്രതിധികൾ പറഞ്ഞു.
യോഗത്തിൽ ഇ ടി മുഹമ്മദ് ബഷീർ എം.പി. എം എം എ മാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button