IndiaLatest

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരം

“Manju”

ശ്രീജ.എസ്

ചെന്നൈ: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി. അരുമ്പാക്കം എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

അതേസമയം ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് മകന്‍ എസ് പി ചരണ്‍ അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഗുരുതരമാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ ചരണ്‍ വ്യക്തമാക്കി.

കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആഗസ്റ്റ് അ‌ഞ്ചിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐ സി യുവിലേക്ക് മാറ്റുകയും ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Related Articles

Back to top button