IndiaKeralaLatest

വിദ്യാര്‍ത്ഥികളുടെ ഭാവികണക്കിലെടുത്ത് പരീക്ഷകള്‍ ഉപേക്ഷിക്കാനാവില്ല; കേന്ദ്രവിദ്യാഭ്യാസ മന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

വിദ്യാര്‍ത്ഥികളുടെ ഭാവികണക്കിലെടുത്ത് പരീക്ഷകള്‍ ഉപേക്ഷിക്കാനാവില്ല; കേന്ദ്രവിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: അവസാനവര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണെന്ന് മന്ത്രി രമേഷ് പൊഖ്രിയാല്‍. വൈസ് ചാന്‍സലര്‍മാരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ രണ്ടും ഇടകലര്‍ത്തിയോ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസനയം ആഗോളതലത്തില്‍ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്ന് പൊഖ്രിയാല്‍ പറഞ്ഞു. 2035-ഓടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗോസ് എന്‍​റോള്‍മെന്റ് റേഷ്യോ 50 ശതമാനം ഉയര്‍ത്തണമെന്നാണ് പുതിയ വിദ്യാഭ്യാസനയം ശുപാര്‍ശ ചെയ്യുന്നത്. മൂന്നരക്കോടി വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസാനവര്‍ഷ ബിരുദ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂലായ് ആറിനാണ് യുജിസി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെ പരീക്ഷകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. പരീക്ഷകള്‍ ഉപേക്ഷിക്കാനാവില്ലെന്ന് കമ്മിഷന്‍ സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button