IndiaLatestSports

ഐപിഎല്‍ ഔദ്യോഗിക സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍

“Manju”

ശ്രീജ.എസ്

ഐപിഎല്‍ 2020ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുക ഡ്രീം ഇലവന്‍. 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുവാന്‍ ഈ ഗെയിമിംഗ് കമ്പനിയ്ക്ക് സാധിച്ചത്. ജിയോ, ടാറ്റ സണ്‍സ്, പതാഞ്ജലി എന്നിങ്ങനെ പല കമ്പനികളും ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി മുന്നോട്ട് വന്നിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഐപിഎലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് ബിസിസിഐയ്ക്ക് പുതിയ സ്പോണ്‍സറെ തേടേണ്ടി വന്നത്.

Related Articles

Back to top button