InternationalKeralaLatest

യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

“Manju”

സിന്ധുമോള്‍ ആര്‍

അബുദാബി: യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാകണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് 21ന് ശേഷം അബുദാബി, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

അബുദാബിയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് പരിശോധനഫലം ആയിരിക്കണം. ഷാര്‍ജയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ഫലമായിരിക്കണമെന്നും എയര്‍ ഇന്ത്യ ഉത്തരവില്‍ പറയുന്നു. അതേസമയം, ദുബായിലേക്ക് തിരിച്ച്‌ വരുന്നവര്‍ ജനറല്‍ ഡയറക്‌ട്രേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്സ് അഫേഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതാണ്. ഇതോടൊപ്പം അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധന ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. കൂടാതെ കൊവിഡ് 19 ഡിഎക്സ് ബി സ്മാര്‍ട്ട് ആപ്പ് എന്നിവയും ഉണ്ടായിരിക്കണം.

Related Articles

Back to top button