KeralaLatestThiruvananthapuram

തങ്കശ്ശേരിയില്‍ മത്സ്യവില കുറച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊ​ല്ലം: ത​ങ്ക​ശ്ശേ​രി ഹാ​ര്‍ബ​റി​ലെ മ​ത്സ്യ​വി​ല കു​റ​ച്ച​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. വി​ല പു​ന​ര്‍നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ചേ​ര്‍ന്ന ഹാ​ര്‍ബ​ര്‍ മാ​നേ​ജ്‌​മെന്റ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​യ​ല, പ​ര​വ, കി​ളി​മീ​ന്‍, ആ​വോ​ലി എ​ന്നി​വ​യു​ടെ വി​ല​യാ​ണ് കു​റ​ച്ച​ത്. ഹാ​ര്‍ബ​റി​ലെ അ​ഞ്ച് ലേ​ല ഹാ​ളു​ക​ളി​ല്‍ മ​ത്സ്യം എ​ടു​ക്കു​ന്ന​തി​ന് ക​ച്ച​വ​ട​ക്കാ​ര്‍ വ​രു​ന്ന​തി​ല്‍ കു​റ​വ് നേ​രി​ട്ട​താ​ണ് വി​ല കു​റ​യ്ക്കാ​നി​ട​യാ​ക്കി​യ​ത്.

മൊ​ത്ത-​ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ക്കും കൊ​ല്ലം ബീ​ച്ചി​ന് സ​മീ​പ​ത്തു​നി​ന്നും ഹാ​ര്‍ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്​ വ​കു​പ്പ് ദൈ​നം​ദി​ന പാ​സ് ന​ല്‍കി​യാ​ണ് ഹാ​ര്‍ബ​റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ള്‍ക്ക് മ​ത്സ്യ​ഫെ​ഡ് വ​ഴി​യാ​ണ് പ്ര​വേ​ശ​ന പാ​സ് ന​ല്‍കു​ക.

മത്സ്യത്തിന്റെ പു​തി​യ വി​ല : അ​യ​ല (കി​ലോ​ഗ്രാം)-150 രൂ​പ (വ​ലു​ത്), 100 (ഇ​ട​ത്ത​രം), 60 (ചെ​റു​ത്). കി​ളി​മീ​ന്‍-150 (വ​ലു​ത്), 100 (ഇ​ട​ത്ത​രം), 80 (ചെ​റു​ത്). ആ​വോ​ലി – 350, പ​ര​വ-350 (വ​ലു​ത്), 250 (ചെ​റു​ത്). താ​ട -40.

Related Articles

Back to top button