KannurKeralaLatest

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം

“Manju”

സിന്ധുമോള്‍ ആര്‍

ഇടുക്കി:  വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം. പി ആര്‍ ശ്രീജയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പൊട്ടനാനിക്കല്‍ അനിലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുഖത്തും പുറത്തുമായി ശ്രീജക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Related Articles

Back to top button