IndiaKeralaLatest

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കരാര്‍ 50 വര്‍ഷത്തേക്ക്

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ വി​മാ​ന​ത്താ​വ​ളങ്ങള്‍ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ക​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഇ​തു പ്ര​കാ​രം തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളം 50 വര്‍ഷത്തേക്ക് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ട​ത്തി​പ്പി​ന് ന​ല്‍​കി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര തീ​രു​മാ​നം.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ്, വി​ക​സ​നം, ന​വീ​ക​ര​ണം തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളാ​ണ് അ​ദാ​നി ഗ്രൂ​പ്പ് തീ​രു​മാ​നി​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മേ ജ​യ്പു​ര്‍, ഗോ​ഹ​ട്ടി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പും സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​ക​യും സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണം അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാറാ​ണെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

Related Articles

Back to top button