KeralaLatestThiruvananthapuram

മണ്ണറ, കരൂർ വാർഡ് ഉൾപ്പെടുന്ന മണ്ഡപക്കുന്നു പ്രദേശം അണുവിമുക്തമാക്കി സേവാഭാരതി പ്രവർത്തകർ

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: പോത്തൻകോട് കരൂർ മണ്ഡപ കുന്നു ഭാഗത്ത് എട്ടു പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. വൈറസ് രോഗബാധിതരുടെ വീടും പരിസരവും അണുവിമുക്തമാക്കണം എന്നുള്ള നാട്ടുകാരുടെ അഭ്യർത്ഥന പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളാത്തതിനെ തുടർന്ന് സേവാഭാരതി പ്രവർത്തകർ രോഗബാധിതരുടെയും കരൂർ മണ്ണറ വാർഡുകളിലും പരിസരങ്ങളിലുമുള്ള 22 വീടുകൾ അണുവിമുക്തമാക്കി.

നാളെ പുലി വീട് വാർഡിലെ വീടുകൾ ശുചീക രിക്കും. സേവാഭാരതി പ്രവർത്തകരായ പണിമൂല സുനിൽ, സുജിത്ത് മെമ്പർമാരായ ഗിരിജാ കുമാരി പ്രമോദ് മണ്ണറ എന്നിവർ നേതൃത്വം നൽകി. രോഗബാധിതരുടെ യും സമ്പർക്കം മൂലം ക്വാറന്റൈൻ നീ ൽ കഴിയുന്നവരുടെ യും ഭക്ഷണവും മരുന്നും അടക്കമുള്ള സംരക്ഷണ ചുമതലയും വൈറസ് ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് എ ബാല മുരളി ബിജെപി ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു

Related Articles

Back to top button