IndiaLatest

ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ദ്ധസൈനികരെ പിന്‍വലിക്കും : കേന്ദ്രസര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന പതിനായിരത്തോളം അര്‍ദ്ധ സൈനികരെ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വിന്യസിച്ചിരുന്ന സിഎപിഎഫ് കമ്പനികളെ തിരികെ വിളിക്കാനാണ് തീരുമാനം.

100 സിഎപിഎഫ് കമ്പനികളെയാണ് ജമ്മു കശ്മീരില്‍ വിന്യസിച്ചിരുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലും 10 സിഎപിഎഫ് കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിന്നും പിന്‍വലിച്ചിരുന്നു.

40 സിആര്‍പിഎഫ് കമ്പനികളും 20 വീതം സിഐഎസ്‌എഫ്, ബിഎസ്‌എഫ്, സശസ്ത്ര സീമാ ബല്‍ കമ്പനികളെയും കശ്മീരില്‍ നിന്നും ഉടന്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button