IndiaKeralaLatest

മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍; ഡോക്ടര്‍ കസ്റ്റഡിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ആഗ്ര: ഡല്‍ഹി സ്വദേശിയായ 25കാരി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ യു പിയിലെ ആഗ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ കോളജിനടുത്താണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. അതേസമയം, യുവതിയെ ഡോക്ടര്‍ ഉപ്രദിവിച്ചിരുന്നതായി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജലൗന്‍ നഗരത്തിലാണ് ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ തട്ടിക്കൊണ്ട് പോയതായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ജലൗനിലെ ഡോക്ടര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഉദ്രവിച്ചെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതായി ആഗ്രയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബബ്ലു കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കേറ്റതിന്റെ പാടുകളുണ്ട്. പരുക്ക് പിടിവലി ഉണ്ടായതിന്റെ സൂചനകളാണെന്നും ഡോക്ടറിനെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ബബ്ലു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ നിരവധി ആക്രമണ സംഭവങ്ങളാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് ഉണ്ടാകുന്നത്.

Related Articles

Back to top button