KeralaLatestThrissur

വണ്ടിച്ചെക്ക് കേസ്: നടൻ റിസബാവ കോടതിയിൽ കീഴടങ്ങി.

“Manju”

ഷൈലേഷ്കുമാർ.കന്മനം

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ പ്രതിയായതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രശസ്ത നടൻ റിസബാവ കോടതിയിൽ കീഴങ്ങി. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയെ തുടർന്നാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് നടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
കേസിനാസ്പദമായ സംഭവം ഇങ്ങിനെ: പ്രതിയായ റിസബാവ സാദിഖിന്റെ കൈയിൽ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുകയ്ക്ക് പകരം നൽകിയ ചെക്ക് വ്യാജമായിരുന്നതിനാൽ സാദിഖ് കോടതിയെ സമീപിച്ചു. പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും നടൻ പണമടയ്ക്കാനോ, കോടതിയിൽ കീഴടങ്ങാനോ തയ്യാറായിരുന്നില്ല. പിന്നീട് കോടതി നടപടികൾ കടുപ്പിച്ചതിനെ തുടർന്ന് റിസബാവ കീഴടങ്ങുകയായിരുന്നു.
പിഴയായി വിധിച്ച 11 ലക്ഷം രൂപ നഷ്ടപരിഹാര തുക നടൻ ഇപ്പോൾ കെട്ടിവെച്ചെങ്കിലും തക്ക സമയത്ത് പണം കെട്ടിവെക്കാത്തതിനാൽ കോടതി പിരിയുന്നതുവരെ കോടതിയിൽ തടവുശിക്ഷ അനുഭവിക്കാനും താരത്തിന് കോടതി നിർദ്ദേശം നൽകി.

Related Articles

Back to top button